ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അജിത് പാരൂരിന്റെ സ്ഥാനാരോഹണം ഇന്ന് ഓൺലൈനായി നടക്കും. നിയുക്ത ഗവർണർ ബി ബാബുമോൻ മുഖ്യതിഥി ആയിരിക്കും. റോട്ടറി സോൺ അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകും. ക്ലബ്‌ സ്മരണിക പുറത്തിറക്കും. റോട്ടറി ഡിസ്ട്രിക്ടിന്റെ ഈ വർഷത്തെ പ്രിയ പദ്ധതി എന്റെ ഗ്രാമത്തിന്റെ ഉദ്ഘാടനം ചേപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. വേണുകുമാറിന് ധാരണ പത്രിക കൈമാറി നിർവഹിക്കും. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഡാറ്റാ സൗജന്യമായി നൽകുന്ന എന്റെ പള്ളിക്കുടം പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ മായ സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. ജോണി ഗബ്രിയേൽ, ബി. ബാബുരാജ്, ഡോ. എസ്. പ്രസന്നൻ, വി. മുരളീധരൻ, എം. മുരുകൻ പാളയത്തിൽ, ഷിബുരാജ്, ജേക്കബ് സാമുവൽ എന്നിവർ സംസാരിക്കും.