ഹരിപ്പാട്: മാർത്തോമ്മ ജംഗ്ഷൻ- ഹരിപ്പാട് റയിൽവേ സ്റ്റേഷൻ റോഡ് പുനർ നിർമ്മിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു റെയിൽവെ ഡിവിഷണൽ മാനേജർക്ക് രമേശ് ചെന്നിത്തല എം.എൽ.എ കത്തു നൽകി. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഈ റോഡിലൂടെ റയിൽവെ സ്റ്റേഷനിൽ എത്തുന്നത്. കുഴികൾ നിറഞ്ഞതിനാൽ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണിപ്പോൾ. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.