t

ചേർത്തല: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഇന്ന് ചേർത്തലയിൽ നടക്കും. രാവിലെ 9.45 ന് പതാക ഉയർത്തൽ. തുടർന്ന് റോട്ടറി ഹാളിൽ നടക്കുന്ന ഉദ്ഘാടന സഭ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനാകും. വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കാര്യദർശി സി. അജിത്ത് പ്രമേയം അവതരിപ്പിക്കും. പ്രതിനിധി സഭയിൽ പ്രൊഫ.സി.എൻ. പുരുഷോത്തമൻ അദ്ധ്യക്ഷനാകും. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ കാര്യദർശി എ. രഞ്ജുകുമാർ സംസ്ഥാന ചുമതല പ്രഖ്യാപനം നടത്തും.