ആലപ്പുഴ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ തണ്ണീർമുക്കം 563-ാം നമ്പർ സന്മാർഗ ബോധിനി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും അഞ്ച് കിലോ വീതം അരി വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് സരസമ്മ ടീച്ചർ നിർവഹിച്ചു. സെക്രട്ടറി ടി.വി.അശോകൻ, വൈസ് പ്രസിഡന്റ് എ.ഡി.ചന്ദ്രലാൽ, അജയകുമാർ, അജയൻ ,ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും സാനിട്ടൈസറും മാസ്‌കും വിതരണം ചെയ്തു.