ചേർത്തല: വയലാറിലെ എസ്.ഡി.പി.ഐ ആക്രമണത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൃഷ്ണ വെട്ടേറ്റു മരിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ ചിറയിൽ സിയാദ് (36), പൂച്ചാക്കൽ ദാരുൾ സലാം രാജ (45) എന്നിവരാണ് അറസ്റ്റിലായത്. 12-ാം പ്രതിയാണ് സിയാദ്. പ്രതികൾക്ക് സഹായം ചെയ്തതിനാണ് രാജയെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. സിയാദിനെ കോടതി റിമാൻഡ് ചെയ്തു. രാജയ്ക്ക് ജാമ്യം ലഭിച്ചു. ഡിവൈ എസ്.പി വിനോദ് പിള്ള, സി.ഐ പി. ശ്രീകുമാർ, എ.എസ്.ഐ മനോജ് കൃഷ്ണൻ, സി.പി.ഒമാരായ രജീഷ്,ജിതിൻ,പ്രവീഷ്,ശരത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 24 ന് രാത്രിയായിരുന്നു വയലാർ നാഗംകുളങ്ങരയിൽ നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ചത്. സുഹൃത്ത് കെ.എസ്. നന്ദുവിന്റെ കൈക്ക് വെട്ടേറ്റിരുന്നു.