ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡ് തെക്കുപറമ്പ് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കണിയാം തോട്ടിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോട പിടികൂടി. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചേർത്തല സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ പി.ആർ. പ്രവീൺ, സുജാസ്, പ്രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.