tele


ചേർത്തല: ഡിജി​റ്റൽ അദ്ധ്യയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കൃഷി മന്ത്റി പി. പ്രസാദ് പറഞ്ഞു. മുട്ടം ഹോളി ഫാമിലി സ്‌കൂളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഡോ. ആന്റോ ചേരാംതുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീജ സന്തോഷ്, വാർഡ് കൗൺസിലർ മിത്രവൃന്ദാഭായി, പി.ടി.എ പ്രസിഡന്റ് ടോമി എബ്രഹാം,അംഗം സാബു വടേക്കേരി, ഹെഡ്മിസ്ട്രസ് മിനി തോമസ്, അദ്ധ്യാപകൻ വി. ശ്രീഹരി എന്നിവർ സംസാരിച്ചു.