ചാരുംമൂട്: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതിലും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചു മഹിളാമോർച്ച മാവേലിക്കര മണ്ഡലം കമ്മിറ്റി ചാരുംമൂട്ടിൽ നില്പ്പ് സമരം നടത്തി. ബി.ജെ.പി. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ, മഹിള മോർച്ച ജനറൽ സെക്രട്ടറി പുഷ്പലത, ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. സഞ്ചു, ബിനു ചാങ്കൂരേത്ത്, മണ്ഡലം സെക്രട്ടറി കെ.ആർ.പ്രദീപ്, സ്മിത ഓമനക്കുട്ടൻ, ജീവൻ ആർ. ചാലിശേരി, രാജി, അമ്പിളി ദിനേശ്, സുമ ഉപാസന, ദീപ, സുനിത, പ്രീത രാജേഷ്, അനിത , ലൈല, റാണി, മഞ്ജു എന്നിവർ സംസാരിച്ചു.