ചേർത്തല: മുഹമ്മ കല്ലാപ്പുറം സന്മാർഗ സന്ദായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിരാമി തിരുമേനിയെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ആദരിച്ചു. പ്രസിഡന്റ് പി. അനിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സച്ചിൻ കുമാർ സ്വാഗതം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്.ലത, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ,പഞ്ചായത്ത് അംഗം പി.എൻ.നസീമ,കായിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.ഡി.അനിൽ കുമാർ, എം.വി.സോമൻ എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങളുടെ വിതരണം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.