ഹരിപ്പാട്: മണികണ്ഠൻ ചിറ എസ്.എൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന മാംപറമ്പിൽ ഗോപിനാഥൻ അനുസ്മരണ സമ്മേളനം അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.എൻ സമിതി രക്ഷാധികാരി പി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലറുമായ കെ.സുധീർ, സൗത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ, വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.