ആലപ്പുഴ: തുടർച്ചയായ പതിനാലാം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള 11 പേർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇവർ വനിത, ശിശു ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ. ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം ആയിരത്തോളമായി.