ആലപ്പുഴ: ഏറ്റവും കൂടുതൽ സമയം ക്രിക്കറ്റ് ബോൾ ബാറ്റ് കൊണ്ട് നിയന്ത്രിച്ച് റെക്കാഡിട്ട സാരോൺ റോഡ്രിക്സിന് യു.ആർ.എഫ് വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്റ് മന്ത്രി സജി ചെറിയാൻ കൈമാറി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോ. സെക്രട്ടറി സി.ടി.സോജി, ഷിബു ഡേവിഡ്, മനോജ് വർഗ്ഗീസ്, തൃപ്തികുമാർ തുടങ്ങിയവർ പങ്കെടുത്തു.