പൂച്ചാക്കൽ: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പാണാവള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ അർഹരായ തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കൾക്ക് പാഠനോപകരണങ്ങൾ വിതരണം ചെയ്‌തു.സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചേർത്തല ഏരിയ സെക്രട്ടറി സബീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ബാബുരാജ്, യൂണിയൻ സെക്രട്ടറി രാജേഷ് വിവേകാനന്ദ, ആർ. ജയചന്ദ്രൻ, അപർണ അനിൽ, ലക്ഷ്മി ഷാജി, ധനേഷ് കുമാർ, കെ.ഇ.കുഞ്ഞുമോൻ, ഷിബു, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.