photo
കിടങ്ങാംപറമ്പ് 12 എ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിന്റെ ഗുരുപ്രസാദം പദ്ധതി പ്രകാരമുള്ള പഠനോപകരണ വിതരണം കഥാകൃത്ത് ദീപു കാട്ടൂർ നിർവഹിക്കുന്നു

ആലപ്പുഴ: കിടങ്ങാംപറമ്പ് 12 എ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ദീപു കാട്ടൂർ പഠനോപകരണ വിതരണം നിർവഹിച്ചു. യൂണിയൻ കൗൺസിലർ പി.ബി.രാജീവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ ദിനേശൻ ഭാവന, ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വനിത എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.ദേവദാസ് സ്വാഗതവും ബി.സുന്ദർലാൽ നന്ദിയും പറഞ്ഞു. എസ്.സാജൻ, സി.രാധാകൃഷ്ണൻ ,രവീന്ദ്രൻ കുംഭംവേലി, സന്തോഷ് കുറുപ്പശേരി എന്നിവർ നേതൃത്വം നൽകി.