congres
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളങ്ങര ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് നടത്തിയ സത്യദീപ പ്രകാശനം ഡി.സി.സി.ജനറൽ സെക്രട്ടറി മുഞ്ഞിനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളങ്ങര ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് സത്യദീപ പ്രകാശനം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി മുഞ്ഞിനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജി.സുരേഷ്, ബോധിസത്തമൻ, രഞ്ജിത്ത് കുമാർ, പ്രഭുൽ സോമൻ എന്നിവർ സംസാരിച്ചു.