മാവേലിക്കര: കൊവിഡ് ബാധിച്ചു മരിച്ച, കെ.എസ്.ടി.സി മാവേലിക്കര ഡിപ്പോയിലെ എം പാനൽ കണ്ടക്ടർ രജിത്തിന്റെ കുടുംബത്തിന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ സ്പർശം സ്വാന്ത്വന പദ്ധതിയിൽ നിന്നനുവദിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് യു.പ്രതിഭ എം.എൽ.എ കൈമാറി. മാവേലിക്കര ഡിപ്പോ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച 20,000 രൂപ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പിന്നാക്ക വികസന കോർപ്പറേഷൻ ബോർഡ് അംഗവുമായ എ.മഹേന്ദ്രൻ നൽകി. ചടങ്ങിൽ കെ.എസ്.ആർ.ടി.ഇ.എ ജില്ലാ സെക്രട്ടറി പി.വി. അംബുജാക്ഷൻ, ജില്ലാ പ്രസിഡന്റ് കെ.അൻസാർ, സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ സുനിതാ കര്യൻ തുടങ്ങിയവർ പങ്കെടുത്തു.