മാവേലിക്കര: ഈരേഴ നടുനീളം 13-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ, കൊവിഡ് ദുരിതമനുഭവിക്കുന്ന കരയോഗാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കൈപ്പള്ളിൽ രാമചന്ദ്രൻപിള്ള വനിതാസമാജം പ്രവർത്തകർക്ക് ധാന്യങ്ങൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശശി പിള്ള, വനിതാസമാജം പ്രസിഡന്റ് വത്സല, സെക്രട്ടറി അനിത, രാജി, കരയോഗം ഭാരവാഹികളായ മോഹനൻ ഉണ്ണിത്താൻ, വിശ്വനാഥൻപിള്ള, സൂരജ് എന്നിവർ പങ്കെടുത്തു.