മാവേലിക്കര: ഡി.വൈ.എഫ്.ഐ മുള്ളിക്കുളങ്ങര കിഴക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക്‌ സെക്രട്ടറി ആർ.ശ്രീനാഥ്‌ ഉദ്ഘടനം നിർവ്വഹിച്ചു. മേഖല കമ്മറ്റി അംഗം അരുൺ രാജ് അദ്ധ്യക്ഷനായി. യൂണിറ്റ് ജോ.സെക്രട്ടറി രാജീവ്‌ ആർ.പിള്ള സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.സുകുമാര ബാബു, രാജേഷ് ആർ. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആതിര, വാർഡ് മെമ്പർ ശ്രീകല വിനോദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ജോ.സെക്രട്ടറി സന്ദീപ് ശിവരാമൻ, മേഖല സെക്രട്ടറി സൂരജ് എന്നിവർ സംസാരിച്ചു.