തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് പുത്തൻചന്ത ഭാരത വിലാസം 765-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി നടന്ന മരച്ചീനി, ക്യൂട്ടി സോപ്പ് വിതരണം ചേർത്തല യൂണിയൻ കൗൺസിലർ ടി.സത്യൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ടി.മുരളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ സെക്രട്ടറി അജയൻ പറയകാട്, ശാഖ സെക്രട്ടറി എസ്.റജിമോൻ, വൈസ് പ്രസിഡന്റ് സി.മുരളീധരൻ, വനിത സംഘം ശാഖ സെക്രട്ടറി ശോഭ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.