ഹരിപ്പാട്: കടൽക്ഷോഭത്തിൽ തകർന്ന ആറാട്ടുപുഴ വലിയഴീക്കൽ റോഡ് പുനർ നിർമ്മിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് രമേശ് ചെന്നിത്തല എം.എൽ.എ കത്ത് നല്കി. ആറാട്ടുപുഴയിലെ തീരദേശവാസികൾ ആശ്രയിക്കുന്ന ഏക റോഡാണിത്. കടൽക്ഷോഭം മൂലം റോഡ് നാശത്തിലാണ്. അപകടങ്ങൾ ദിവസവും ഉണ്ടാകുന്നു. അടിയന്തര നടപടി ഉണ്ടാകണമെന്നു ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.