ചേർത്തല: നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പഴംകുളം വാട്ടർ ടാങ്കിൽ നിന്നുള്ള ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ഒന്നുമുതൽ മൂന്നു വരെയും 17 മുതൽ 35 വരെയുമുള്ള വാർഡുകളിൽ കുടിവെള്ള വിതരണം നാളെ വരെ തടസപ്പെടും. ചേർത്തല ആഞ്ഞിലിപ്പാലത്തിന് പടിഞ്ഞാറ് പുരുഷൻ കവലയ്ക്ക് സമീപം കുടിവെള്ള വിതരണത്തിലെ 500 എം.എം എച്ച്.ഡി.പി.ഇ പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് പൈപ്പ് പൊട്ടി ഒരാഴ്ചയോളം കുടിവെള്ളം മുടങ്ങിയിരുന്നു. നാളെ വൈകിട്ടോടെ നഗരത്തിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാനാകുമെന്ന് അസി.എൻജിനീയർ അറിയിച്ചു.