ഹരിപ്പാട്: കരിപ്പുഴ പാലത്തിന്റെ ഉദ്ഘാടനം 14ന് വൈകിട്ട് നാലിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിൽ തൃക്കുന്നപ്പുഴ മുതൽ തട്ടാരമ്പലം വരെ ഉള്ള റോഡിൽ കരിപ്പുഴക്ക് സമീപത്തുള്ള പാലം പുതുക്കിപ്പണിയാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് രമേശ് ചെന്നിത്തല കത്ത് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.