ചേർത്തല: വെള്ളിയാകുളം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും സ്മാർട്ട് ഫോണും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ നായർ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ഇ. രാജപ്പൻ നായർ, മധു എന്നിവർ സംസാരിച്ചു.