അരൂർ: എസ്.എൻ.ഡി.പി യോഗം എരമല്ലൂർ 671-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എസ്.രാജേഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.