കുട്ടവഞ്ചിയിൽ കുടുംബസമേതം... ഒരാൾ തുഴയുമ്പോൾ മറ്റെയാൾ മീൻ പിടിക്കും. നല്ല പരിചയമുള്ളവർക്കു മാത്രമേ കുട്ടവഞ്ചിയിൽ സഞ്ചരിക്കാനാവൂ. എന്നാൽ കുഞ്ഞുങ്ങളുമായി ഇവർ മത്സ്യബന്ധനം നടത്തുന്നതു കാണുമ്പോൾ നാട്ടുകാർക്ക് അദ്ഭുതം തോന്നും. 16 വർഷമായി ജില്ലയിൽ താമസിച്ച് കുട്ടവഞ്ചി മത്സ്യബന്ധനം നടത്തുന്ന കർണാടക സ്വദേശികളാണ് ചിത്രത്തിൽ. ആലപ്പുഴ പുന്നമടയിൽ നിന്നുള്ള കാഴ്ച.