ആലപ്പുഴ: ഇന്ധന വിലയിലെ സ്വന്തം നികുതികൾ കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകി കേരള സർക്കാർ മാതൃകയാകണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഓൺലൈനിൽ നടന്ന യോഗത്തിന് കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യൻ നേതൃത്വം നൽകി. സെക്രട്ടറി എസ്.എം നാസർ, ടി.പി.ഷാജിലാൽ, എൻ.സലിം, റിനു സഞ്ചാരി, ബിജു ദേവിക എന്നിവർ പങ്കെടുത്തു.