കായംകുളം: പ്രതിരോധ വകുപ്പിന് കീഴിലെ 44 ഓർഡിനൻസ് ഫാക്ടറികളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ ട്രഷറർ എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ശ്രീനിവാസൻ ,കെ പി മോഹൻദാസ് ,അഷറഫ്,പൂക്കുഞ്ഞ് ,നജീബ് എന്നിവർ സംസാരിച്ചു.