കായംകുളം : കേരള സർവകലാശാലയുടെ കറ്റാനം ഭരണിക്കാവിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി യിൽ മാനേജ്‌മെന്റ്, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.
പി.ജി.കോഴ്സിന് 60 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത. എൻ.ഇ.ടി,അദ്ധ്യാപന പരിചയം എന്നിവ അഭികാമ്യം. മറ്റു സർവ്വകലാശാലകളിൽ നിന്നും ഉന്നതബിരുദമെടുത്തവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം. 14 ന് മാനേജ്‌മെന്റിന്റേയും 15ന് മലയാളത്തിന്റെയും ഇന്റർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 11 ന് യു.ഐ.ടി ഓഫീസിൽ ഹാജരാകണം.