ഹരിപ്പാട്: കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം എം.എം.ബഷീറിന്റെ സ്മരണാർഥം ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം രമേശ്‌ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജോൺ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ വി.ഷുക്കൂർ, അഡ്വ എം.ബി.സജി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.ആർ.ഹരികുമാർ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീദേവി രാജു, ഡി.സി.സി അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ജേക്കബ് തറയിൽ, ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ശാമുവൽ മത്തായി,മണ്ഡലം സെക്രട്ടറിമാരായ ഗോപിനാഥൻ നായർ, ജോസ് ശാമുവൽ എന്നിവർ സംസാരിച്ചു.