ആലപ്പുഴ : പിണറായി സർക്കാരിന്റെ അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമായി, രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാജമൊഴി നൽകാൻ സ്വർണ കള്ളക്കടത്ത് കേസ് പ്രതികളെ പ്രേരിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. കുട്ടനാട് റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി.കെ.സേവ്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ ജോബ് വിരുത്തികരി, ജോസ് ടി.പൂന്നിച്ചിറ, സുഷമ സുധാകരൻ,എബ്രഹാം ജോസഫ് ആലന്ത്ര, വിജയകുമാർ പൂമംഗലം, എസ്.സനൽകുമാർ, ഉദയകുമാർ ഗ്രീൻവില്ല, ജോസി മണമേൽ, ജോയി ആന്റണി, ജോളി ലുക്കോസ് കുരുവിള ഐസക്, എം. എസ്.ഹരികുമാർ, പി.പ്രശാന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.