ginnas-record

ചാരുംമൂട് : ലോഗോകൾ കണ്ട് കാറുകൾ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടിയ നാലു വയസുകാരൻ അഹിൽ നഫ്രാസിനെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി വീട്ടിലെത്തി അഭിനന്ദിച്ചു. നൂറനാട് ടൗൺ വാർഡിൽ ബഷീർ വില്ലയിൽ പി.എ.നഫ്രാസിന്റെയും ജെബിന ബഷീറിന്റെയും മകനാണ് അഹിൽ . കാറുകളോട് ഏറെ താത്പര്യമുള്ള അഹിൽ പൊതു വിജ്ഞാനത്തിലും മികവ് പുലർത്തുന്നു.30 സെക്കൻഡിനുള്ളിലാണ് അഹിൽ കാർ ലോഗോകൾ തിരിച്ചറിയുന്നത് .

ഇന്ത്യയേയും ഖത്തറിനെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് പൊതു വിജ്ഞാനത്തിൽ മികവ് കാട്ടിയത്. മനുഷ്യ ശരീരം, മൃഗങ്ങൾ, സസ്യങ്ങൾ, കറണ്ട് അഫയേഴ്സ് എന്നീ വിഷയങ്ങളാണ് യോഗ്യതാ റൗണ്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾക്കൊപ്പം ഖത്തറിൽ താമസിക്കുന്ന അഹിൽ ദോഹയിലെ നോബിൾ ഇന്ത്യൻ കിന്റർഗാട്ടനിൽ കെ.ജി - 2 വിദ്യാർത്ഥിയാണ്. രണ്ട് ആഴ്ച മുമ്പാണ് ഇവർ അവധിക്ക് നാട്ടിലെത്തിയത്.