s

അമ്പലപ്പുഴ: മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മണ്ഡലങ്ങളിലും നാളെ രാവിലെ 10ന് ' മകൾക്കൊപ്പം ' എന്ന ഐക്യദാർഢ്യ പരിപാടി നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അറിയിച്ചു.'കച്ചവടമല്ല കല്യാണം' എന്ന ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും.ജില്ലാ തല ഉദ്ഘാടനം അമ്പലപ്പുഴ കച്ചേരിമുക്കിൽ കെ. പി .സി .സി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വ.എം.ലിജു. നിർവഹിക്കും. ബിന്ദു ബൈജു അദ്ധ്യക്ഷത വഹിക്കും. മഹിളാ കോൺഗ്രസ്, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ പങ്കെടുക്കും.