s

അമ്പലപ്പുഴ :അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച നാൽപ്പതിനായിരം രൂപ ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ എം.എൽ.എയ്ക്ക് കൈമാറി. രമേശൻ, അപർണ സുരേഷ്, ജയരാജ്, അനിത , ശ്രീജ രതീഷ്,നിഷ മോൾ, അജീഷ്, സിയാദ്, ശോഭാ ബാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ് കുമാർ, ഫിഷറീസ് ഓഫീസർ സൂര്യ തുടങ്ങിയവർ പങ്കെടുത്തു.