ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ വാഹനാപകടത്തിൽ മരിച്ച കോൺഗ്രസ് പ്രവർത്തക ശ്രീലത ബാബുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സഹായനിധി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ശ്രീലതയുടെ കുടുംബത്തിനു കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ചിദംബരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ഡി.സുഗതൻ , എ.എ.ഷുക്കൂർ, സെക്രട്ടറി ബി .ബൈജു, മുൻ എം.പി ഡോ.കെ എസ്.മനോജ്, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ.എം.രവീന്ദ്രദാസ്, കെ.വി.മേഘനാഥൻ, തോമസ് ജോസഫ്, ഡോ.സി.എ.പാപ്പച്ചൻ, പി.തമ്പി, പി.ശശികുമാർ, എം.രാജ എന്നിവർ സംസാരിച്ചു