ആലപ്പുഴ: കോൺഗ്രസ് കാളാത്ത് വാർഡ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ നിർവഹിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ്‌ സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി തോമസ് ആന്റണി സ്വാഗതം പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.രവീന്ദ്ര ദാസ്, ഡി.സി.സി വൈസ് പ്രസിഡന്റ്‌ തോമസ് ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. മനോജ്‌, ഡോ കെ.എസ്.മനോജ്‌, മണ്ഡലം പ്രസിഡന്റ്‌ എസ്.ഗിരീശൻ, വാർഡ് പ്രസിഡന്റ്‌ ജോണി ജോസഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ത്രേസ്യാമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.