ആലപ്പുഴ: സിക്ക വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയും ആലപ്പുഴ വെക്ടർ കൺട്രോൾ യൂണിറ്റുമായി ചേർന്നു സമ്പൂർണ്ണ കൊതുക് നശീകരണ യജ്ഞ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വ്യാഴാഴ്ച നഗരസഭാ പരിധിയിൽ ഉള്ള എല്ലാ സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തും. ഞായറാഴ്ച വാർഡ് തലത്തിൽ ഡ്രൈഡേ ആചരിക്കും. കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തുവാനും നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബീന രമേശ്, വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് സവിത, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ ആർ.അനിൽകുമാർ, ബി അനിൽകുമാർ, സി.ജയകുമാർ എന്നിവർ പങ്കെടുത്തു