ഹരിപ്പാട്: വായനാ പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ബാലസംഘം ഹരിപ്പാട് ഏരിയ കമ്മറ്റി വായനോത്സവം സംഘടിപ്പിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്.ഡി കോളേജ് അസി.പ്രൊഫ.ഡോ.സജിത്ത് ഏവൂരേത്ത് കുട്ടികളുമായി സംവദിച്ചു. അഭിരാമി, കെ.എം.ഐശ്വര്യ ,ആതിര, സാധിക സേതു തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവച്ചു. ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച വായനോത്സവം കുട്ടികൾക്കും ,മുതിർന്നവർക്കും നവ്യാനുഭവം പകർന്നു നൽകി.