പൂച്ചാക്കൽ: പാണാവള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ ഐസക് മാടവന ഉദ്ഘാടനം നിർവ്വഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അദ്ധ്യക്ഷ രാജിമോൾ, വാർഡ് മെമ്പർ എസ്. രാജേഷ്,മെഡിക്കൽ ഓഫീസർ ഡോ. അരുൺമിത്ര, തൈക്കൽ സത്താർ,ബി.വിനോദ്, സുരേഷ് മാമ്പറമ്പിൽ, അജയ് ഘോഷ്, ആർ. ഉഷാദേവി എന്നിവർ സംസാരിച്ചു. റെഡ് ക്രോസ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും 10-ാം വാർഡ് മെമ്പറുമായ എസ്. രാജേഷിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകിയത് .