ഹരിപ്പാട്: പ്രവാസി കോൺഗ്രസ്‌ തൃക്കുന്നപ്പുഴ മണ്ഡലം കമ്മറ്റി ഇന്ധനവില വർദ്ധനവിനെതിരെ തൃക്കുന്നപ്പുഴ പമ്പിൽ വണ്ടി ചരിച്ചിട്ട് പതിഷേധിച്ചു. സമരം പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപുഴ മണ്ഡലം പ്രസിഡന്റ് കെ.ജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റി മെമ്പർ കെ. കെ മുരളി, രഘു,പഞ്ചമൻ, സാലി, സുശീലൻ, മോഹനൻ,ആർ.രാജു, ഗോപാലകൃഷ്ണൻ, മുഹമ്മദ്‌കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു