മുതുകുളം : ശക്തമായ കാറ്റിലും മഴയിലും ചിങ്ങോലി പടിഞ്ഞാറ് 695-ാം നമ്പർ കയർസംഘത്തിന്റെ തൊണ്ട്-ചകിരി സംഭരണശാലകൾക്ക് നാശനഷ്ടമുണ്ടായി. ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനും വിശ്രമമുറികൾക്കും ശൗചാലയത്തിനും കേടുപാടുണ്ടായി. കഴിഞ്ഞദിവസം രാത്രിയുണ്ടായ കാറ്റിൽ ലോഹഷീറ്റുകൊണ്ടുള്ള മേൽക്കൂരകകൾ ഇളകിപ്പോയി. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി സംഘം അധികൃതർ പറഞ്ഞു