അമ്പലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച പൂക്കൈതയാറിൽ അരയൻ തോട് ഭാഗത്ത് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നെടുമുടി പൊലീസിൽ പരാതി നൽകി.
പുന്നപ്ര തെക്കു പഞ്ചായത്ത് ഒന്നാം വാർഡ് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിതയുടേതാണ് (32) മൃതദേഹമെന്ന് ബന്ധുക്കൾ പിറ്റേന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ്മാർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ കഴുത്തിൽ രണ്ടു പാടുകൾ ഉണ്ടായിരുന്നെന്നും അനിത 7 മാസം ഗർഭിണിയായിരുന്നെന്നും പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കാരം നടത്തി.
ഏഴു മാസം മുമ്പ് കോഴിക്കോട് ആഗ്രി ഫാമിൽ ജോലിക്കായി പോയ അനിത വല്ലപ്പോഴുമാണ് ഭർത്താവിന്റെ വീട്ടിൽ വരുന്നത്. മക്കളായ അദ്വൈതും ഐശ്വര്യയും ഭർത്താവിന്റെ വീട്ടിലാണ്. നെടുമുടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.