ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ മാട്രിമോണിയൽ ആരംഭിച്ചു. യൂണിയൻ ഓഫീസിൽ കൺവീനർ ബി.സത്യപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം നിർവഹിച്ചു. മാട്രിമോണിയൽ കോ ഓർഡിനേറ്റർമാരായ രാജേഷ്, വിഷ്ണു എന്നിവർ വിഷയാവതരണം നടത്തി. വി.ചന്ദ്രബോസ്,ടി.മന്മഥൻ,വന്ദന സുരേഷ്, രേഖ സുരേഷ്,സിനി രമണൻ,വി.വിഷ്ണു, ഷാൽ വിസ്മയ,വീണ സദാശിവൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും മഹേഷ് വെട്ടിക്കോട് നന്ദിയും പറഞ്ഞു.