ചേർത്തല: എസ്.എൻട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈൻ ലൈവ് കലാസന്ധ്യ 'താരകങ്ങൾ' സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പാഠ്യേതര കലാ മികവുകൾ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനുമായി ഓൺലൈനിൽ നടത്തിയ കലാസന്ധ്യ വയലിനിസ്റ്റ് ഡോ.ബിജു മല്ലാരി, ഗൂഗിൾ മീറ്റ്, സ്‌കൂൾ യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് ലൈവിൽ ഉദ്ഘാടനംചെയ്തു. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാം എസ്.ബിജുവും വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു. രണ്ടാം ദിനത്തിലെ നൃത്ത പരിപാടികൾ ആർ.എൽ. വി ഓംകാർ ഓൺലൈനായി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശിവതീർത്ഥനാട്യഗൃഹത്തിലെ വിദ്യാർത്ഥികളായ അഭിനന്ദന ജയരാജ്, യുക്ത മുരളി, ആശിഷ ക്ലീറ്റസ്, ആദിത്യ ഗൗരീ ശങ്കർ, ഗോപിക ഗോപകുമാർ,എസ്.ഗംഗ,. ഗോകുൽകൃഷ്ണ ,സരുൺ രവീന്ദ്രൻ, വിഷ്ണു സന്തോഷ, സീത ലക്ഷ്മി എന്നിവർ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഡാൻസുകൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും രക്ഷകർത്താക്കളും വീടുകളിൽ ഇരുന്ന് തൽസമയം നൃത്തതാളലയ വിന്യാസങ്ങൾ ആസ്വദിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ യു.ജയൻ,അദ്ധ്യാപകരായ ജി. അജി,ലഫ്റ്റനന്റ് ഷൈമ കുട്ടപ്പൻ , ബിജി ദാമോദരൻ,എൻ. ജയൻ,സുജേഷ് ബോസ്,ജയസുധ, ഡോ.ഭാഗ്യ ലീന എന്നിവർ നേതൃത്വം നൽകി .