മാവേലിക്കര : കുട്ടികളുടെ ഓൺലൈൻ പഠനാവശ്യത്തിനായി ചെട്ടികുളങ്ങര പതിനാറാം വാർഡ് ബി.ജെ.പി പ്രവർത്തകർ ടെലിവിഷൻ വാങ്ങി നൽകി. പഞ്ചായത്ത് അംഗം ലത എസ്.ശേഖറിൽ നിന്ന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ ടി.വി ഏറ്റുവാങ്ങി. ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് ജയപ്രകാശ് ഉണ്ണിത്താൻ അദ്ധ്യക്ഷനായി. പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ആർ.രാജേഷ്, എസ്.ജയശ്രീ, അനു, മനു, പ്രദീപ്, വിപിൻ കുമാർ പേള തുടങ്ങിയവർ പങ്കെടുത്തു.