ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരമുള്ള മൊബൈൽ ഫോൺ വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും.

മേഖലാടിസ്ഥാനത്തിൽ വിവിധ സമയങ്ങളിലാണ് വിതരണം. ഉച്ചയ്ക്ക് 2ന് കരുവാറ്റ തോട്ടപ്പള്ളി മേഖല, 2.30ന് ചെറുതന വീയപുരം മേഖല, 3ന് കുമാരപുരം മേഖല, 3.30ന് തൃക്കുന്നപ്പുഴ മേഖല, 4ന് പള്ളിപ്പാട് മേഖല, 4.30ന് ഹരിപ്പാട് മേഖല എന്നിങ്ങനെയാണ് സമയക്രമം. മൊബൈൽ ഫോൺ ഏറ്റുവാങ്ങുന്നതിന് കുട്ടിയുടെ രക്ഷകർത്താവ് ആധാർ കാർഡിന്റെ ഒറിജിനലുമായി നേരിട്ട് എത്തണമെന്ന് യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.