ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം പാഴ്സൽ ലോറി നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് ലോറി ജീവനക്കാരെയും പ്രദേശവാസികൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.