s

ആലപ്പുഴ: അംഗപരിമിതരായ മാതാപിതാക്കളുടെ സർക്കാർ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മക്കൾക്ക് വിദ്യാകിരണം പദ്ധതി പ്രകാരം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വാർഷിക വരുമാനമുള്ള, 40 ശതമാനത്തിലധികം വൈകല്യമുള്ള മാതാപിതാക്കളുടെ മക്കൾക്ക് അപേക്ഷിക്കാം. ബി.പി.എൽ. റേഷൻ കാർഡ്/ വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വികലാംഗ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാഭ്യാസസ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ല സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ നൽകണം. www.sjd.kerala.gov.in, 0477 2253870 .