അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഈസ്റ്റ് വെനീസ് - ഐ .ടി .സി റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 59 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. 400 മീറ്റർ നീളത്തിൽ കാനയും നിർമ്മിക്കുന്നതോടെ റോഡിന് ഇരുവശവും താമസിക്കുന്നവർ നേരിടുന്ന വർഷകാലത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.എച്ച്. സലാം എം. എൽ. എ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, പഞ്ചായത്തംഗം രജിത്ത്, അസി.എൻജിനിയർ കെ.എം.നിധിൻ എന്നിവർ സംസാരിച്ചു. ബി. ഡി.ഒ വി.ജെ.ജോസഫ് സ്വാഗതം പറഞ്ഞു.