മാവേലിക്കര: ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്‌മെന്റ് മാവേലിക്കര അസോസിയേഷൻ താലൂക്ക് ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തി. നാടകകൃത്ത് ഫ്രാൻസിസ്.ടി.മാവേലിക്കര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക, ഓൺലൈൻ ക്ലാസ് സമയം ഏകീകരിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ സ്വകാര്യ ട്യൂഷൻ നിർത്തലാക്കുക, കൊവിഡ് കാലത്തെ ഹോംട്യൂഷനുകൾ നിർത്തലാക്കുക, കോവിഡ് പ്രതിസന്ധിയിലായ ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ സഹായങ്ങളും ഇളവുകളും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പട്ടിണി സമരം. അസോസിയഷൻ ഭാരവാഹികളായ ജി.എസ്.സതീഷ്, മധു ഇടപ്പോൺ, പ്രകാശ്, കവിത, ഷിബു എന്നിവർ സംസാരിച്ചു.