s

ചേർത്തല: ഐ.സി.ഡി.എസ് പ്രോജക്ടിനെ കേന്ദ്ര സർക്കാർ അംഗീകരിക്കുക, പ്രീ സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്തുക,പോഷകാഹാര പദ്ധതി സംരക്ഷിക്കുക, അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ. വത്സല അദ്ധ്യക്ഷത വഹിച്ചു. ടെൻസി വിശ്വംഭരൻ,പി. ഷാജിമോഹൻ, കെ. സുരേശ്വരി,നിർമ്മല ശെൽവരാജ്, ബി. ശ്രീലത, ഗംഗാദേവി എന്നിവർ പങ്കെടുത്തു.